ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം ഇന്ന് തന്നെ ലഭ്യമാക്കാൻ ശ്രമം. അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അർജുൻ്റെ ലോറി ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. ലോറി ഇപ്പോഴും പകുതി വെള്ളത്തിലായി കിടക്കുകയാണ്. ലോറി പൂർണ രൂപത്തിൽ തന്നെയാണ് ഉള്ളതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ഇന്നലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്.