Advertisment

ഇംഫാലില്‍ മണിപ്പൂര്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ പിടികൂടി; കണ്ടെത്തിയത് തീവ്രവാദികള്‍ പൊലീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

മൂന്ന് ഇന്‍സാസ് തോക്കുകള്‍, രണ്ട് എകെ56 റൈഫിളുകള്‍, മാഗസിനുകള്‍, സ്ഫോടക വസ്‌തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.

New Update
manipur Untitled56.jpg

ഇംഫാല്‍ : മണിപ്പൂര്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സെക്‌ത അവാങ് ലെയ്‌കായി മേഖലയില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടികൂടി.

Advertisment

മൂന്ന് ഇന്‍സാസ് തോക്കുകള്‍, രണ്ട് എകെ56 റൈഫിളുകള്‍, മാഗസിനുകള്‍, സ്ഫോടക വസ്‌തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.

തിങ്കളാഴ്‌ച ഒരു സംഘം തോക്കുധാരികള്‍ ലെയ്‌കിന്‍താബി മേഖലയില്‍ പൊലീസുകാരില്‍ നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും മറ്റും തട്ടിയെടുത്തതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് വന്‍ ആയുധ ശേഖരം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു.

അഞ്ച് തോക്കുകളും പത്ത് ഗ്രനേഡുകളും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വയര്‍ലസ് സെറ്റും കണ്ടെടുത്തു. കഴിഞ്ഞ കൊല്ലം മെയ് മുതല്‍ ഇംഫാല്‍ താഴ്‌വരയിലെ മെയ്‌തികളും തൊട്ടടുത്തുള്ള ഗിരിവര്‍ഗ മേഖലയിലെ കുക്കികളും തമ്മില്‍ നടക്കുന്ന വംശീയ സംഘര്‍ഷത്തില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ടു. 

Advertisment