New Update
/sathyam/media/media_files/1T7lUSxoHZmC3biVnVPN.jpg)
ചെന്നൈ: ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുടെ തമിഴ്‌നാട് പ്രസിഡന്റ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടു. ചെന്നൈ പെരമ്പൂരിനടുത്ത് സെമ്പിയത്താണ് സംഭവം നടന്നത്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ ആറംഗ സംഘമെത്തിയാണ് കൊലപാതകം നടത്തിയത്.
Advertisment
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആംസ്‌ട്രോങ്ങിന്റെ സുഹൃത്തുക്കള്‍ ഓടിയെന്നാണ് റിപ്പോര്‍ട്ട്.
അരിവാളും വെട്ടികത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us