New Update
/sathyam/media/media_files/2025/05/09/bQBPKtFO2L3Hx9oH1WcM.jpg)
ഡല്‍ഹി: പാകിസ്ഥാനുമായുള്ള വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിൽ ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കരസേനാ മേധാവിക്ക് സർക്കാർ അധികാരം നൽകി
Advertisment
1948 ലെ ടെറിട്ടോറിയല്‍ ആര്‍മി നിയമങ്ങളിലെ റൂള്‍ 33 അനുസരിച്ച് 2025 മെയ് 6 ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ടെറിട്ടോറിയല്‍ ആര്‍മിയിലെ എല്ലാ ഉദ്യോഗസ്ഥരെയും എന്റോള്‍ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാര്‍ഡ് ഡ്യൂട്ടിക്കോ അല്ലെങ്കില്‍ സാധാരണ സായുധ സേനയെ പിന്തുണയ്ക്കുന്നതിനും അനുബന്ധമാക്കുന്നതിനുമായി പൂര്‍ണ്ണമായി വിളിക്കാന്‍ സര്‍ക്കാര്‍ കരസേനാ മേധാവിയെ അധികാരപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങള്‍ ഇന്ത്യ നിരന്തരം നേരിടുന്ന സമയത്താണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.