ദേശീയ പാത തുറവൂര്‍ - അരൂര്‍ പാതയിലെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ നടപടി.നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെ കരിമ്പട്ടികയില്‍പ്പെടുത്തി ദേശീയ പാത അതോറിറ്റി

ഒരു മാസത്തേക്കോ അല്ലെങ്കില്‍ വിദഗ്ദ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ദേശീയ പാത അതോറിറ്റിയുടെ ബിഡുകളില്‍ കമ്പനിക്ക് പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക്

New Update
gurder

കൊച്ചി: ദേശീയ പാത തുറവൂര്‍ - അരൂര്‍ പാതയിലെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ നടപടി.

Advertisment

 നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെ ദേശീയ പാത അതോറിറ്റി കരിമ്പട്ടികയില്‍പ്പെടുത്തി.

 ഒരു മാസത്തേക്കോ അല്ലെങ്കില്‍ വിദഗ്ദ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ദേശീയ പാത അതോറിറ്റിയുടെ ബിഡുകളില്‍ കമ്പനിക്ക് പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക്.

കേരളത്തിലെ എന്‍എച്ച് 66 ലെ അരൂര്‍ - തുറവൂര്‍ സൗത്ത് വരെയുള്ള ആറുവരി എലിവേറ്റഡ് കോറിഡോറിന്റെ നിര്‍മ്മാണത്തില്‍ ഗര്‍ഡര്‍ വീണ്ടുണ്ടായ അപകടത്തിന് പിന്നാലെ അശോക ബില്‍ഡ്‌കോണില്‍ നിന്നും എന്‍എച്ച്എഐ വിശദീകരണം തേടിയിരുന്നു. വിശദീകരണം പരിശോധിച്ചതിന് പിന്നാലെയാണ് നടപടി.

നവംബര്‍ 13 ന് ആയിരുന്നു അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചത്. 

പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. 

രണ്ട് ഗര്‍ഡറുകളാണ് വീണത്. ക്രെയിൻ ഉപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കി വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ ജാക്കികള്‍ തെന്നിയതും അപകടത്തിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.

Advertisment