പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബംഗാളിൽ അധ്യാപകൻ അറസ്റ്റിൽ

ഇരയായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍, കല്‍ച്ചിനി പോലീസ് സ്റ്റേഷന്‍ ഉടനടി നടപടി സ്വീകരിച്ച് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

New Update
arrest

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ബംഗാളിലെ അലിപുര്‍ദുവാര്‍ ജില്ലയിലെ കല്‍ച്ചിനി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

Advertisment

ഇരയായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍, കല്‍ച്ചിനി പോലീസ് സ്റ്റേഷന്‍ ഉടനടി നടപടി സ്വീകരിച്ച് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

കോടതി അയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് വൈ. രഘുവംശിയുടെ ഉത്തരവനുസരിച്ച്, ഇരയായ വിദ്യാര്‍ത്ഥികളില്‍ നിന്ന് രഹസ്യ മൊഴികള്‍ രേഖപ്പെടുത്തും. കേസിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) അയച്ചിട്ടുണ്ട്.

Advertisment