കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു; നാല് പേർ അറസ്റ്റിൽ, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
2698738-karnataka-yuva-morcha

ബംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് കൊലപാതകം നടന്നത്. 

Advertisment

ദീർഘകാലമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ കൊപ്പാൽ റോഡിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽവെച്ചാണ് ഇയാൾക്ക് നേരെ ആ​ക്രമണമുണ്ടായത്. 

6 പേരടങ്ങുന്ന സംഘം കാറിലെത്തി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇടിച്ച് വീഴ്ത്തി. വാൾ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇയാൾ കൊല്ലപ്പെട്ടു.

കേസിൽ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്തുവെന്ന് കൊപ്പാൽ ജില്ലാ സൂപ്രണ്ട് രാം അരസിദ്ധി അറിയിച്ചു. 

Advertisment