പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

'വിഷയം സെന്‍സിറ്റീവ് ആണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലുടന്‍ അത് പങ്കുവെക്കും. ഇന്നലെ രാത്രി ഇരയുടെ സുഹൃത്തിനോട് ഞങ്ങള്‍ സംസാരിച്ചു.

New Update
police

ദുര്‍ഗാപൂര്‍: പശ്ചിമ ബംഗാളില്‍ ഒരു സ്വകാര്യ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. 

Advertisment

'കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്. ഇത് വളരെ സെന്‍സിറ്റീവ് ആയ ഒരു കേസാണ്, കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പിന്നീട് പുറത്തുവിടും,' പശ്ചിമ ബംഗാള്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിയായ ഇര ദുര്‍ഗാപൂരിലെ ശിവപൂര്‍ പ്രദേശത്തെ ഐക്യു സിറ്റി മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിനൊപ്പം അത്താഴത്തിന് പോയപ്പോഴാണ് ചിലര്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തത്.

വെള്ളിയാഴ്ച രാത്രി 8 നും 8.30 നും ഇടയില്‍ പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും അത്താഴത്തിന് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പെണ്‍കുട്ടിയുടെ സുഹൃത്ത് തിരികെ പോയപ്പോള്‍ മൂന്ന് പേര്‍ അവിടെയെത്തി ഫോണ്‍ തട്ടിയെടുത്തു. ക്യാമ്പസിന് പുറത്തുള്ള ഒരു കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തിനുശേഷം, ഫോണ്‍ തിരികെ നല്‍കാന്‍ പ്രതികള്‍ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടു.


'വിഷയം സെന്‍സിറ്റീവ് ആണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലുടന്‍ അത് പങ്കുവെക്കും. ഇന്നലെ രാത്രി ഇരയുടെ സുഹൃത്തിനോട് ഞങ്ങള്‍ സംസാരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിക്കും. ദുര്‍ഗാപൂര്‍ കമ്മീഷണറേറ്റ് ഡിസി (ഈസ്റ്റ്) അഭിഷേക് ഗുപ്ത പറഞ്ഞു.

Advertisment