പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, യുപിയില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

New Update
G

ഡൽഹി: ഉത്തര്‍പ്രദേശില്‍ ദളിതി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അക്രമികള്‍ എത്തി വണ്ടി തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. കേസിൽ 5 പേർ അറസ്റ്റിലായി. 

Advertisment

പെണ്‍കുട്ടിയുടെ സഹോദരിയെ കാണാനായാണ് സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി ബൈക്കില്‍ പോയത്. പെട്രോള്‍ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം ഇരുവരും വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമികള്‍ എത്തുകയും സുഹൃത്തിനെ മര്‍ദിച്ച് കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവസ്ഥലത്തു നിന്നും പെണ്‍കുട്ടി സഹോദരി ഭര്‍ത്താവിനെ വിളിച്ചതോടെയാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. പ്രതികളെ പിടികൂടാനായി പോയപ്പോള്‍ പൊലീസിനുനേരെ പ്രതികള്‍ വെടിയുതിര്‍ത്തു. 

പ്രതികളില്‍ നിന്ന് അനധികൃതമായി ഉപയോഗിച്ച 315 ബോര്‍ പിസ്റ്റളും പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Advertisment