/sathyam/media/media_files/2025/10/12/pooja-pandey-hindu-mahasabha-jpg-2025-10-12-18-39-25.webp)
ന്യൂ​ഡ​ല്‍​ഹി: അ​ലി​ഗ​ഢി​ല്‍ വ്യാ​പാ​രി​യാ​യ അ​ഭി​ഷേ​ക് ഗു​പ്ത​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ ഓ​ള്‍ ഇ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പൂ​ജ ശ​കു​ൻ പാ​ണ്ഡെ അ​റ​സ്റ്റി​ല്‍.
പൂ​ജ​യു​ടെ ഭ​ര്‍​ത്താ​വ് അ​ശോ​ക് പാ​ണ്ഡെ, വാ​ട​ക കൊ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​സ​ല്‍, ആ​സി​ഫ് എ​ന്നി​വ​ര്‍ കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​ഗ്ര-​ജ​യ്പു​ര്‍ ഹൈ​വേ​യി​ല്‍ ലോ​ധാ ബൈ​പ്പാ​സി​ല്‍​വെ​ച്ചാ​ണ് പൂ​ജ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
സെ​പ്റ്റം​ബ​ര്‍ 26നാ​ണ് അ​ലി​ഗ​ഢി​ന് സ​മീ​പ​ത്തു​വ​ച്ച് അ​ഭി​ഷേ​ക് ഗു​പ്ത കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ഛ​നും മ​റ്റൊ​രു ബ​ന്ധു​വി​നു​മൊ​പ്പം ബ​സി​ല്‍ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് വാ​ട​ക കൊ​ല​യാ​ളി​ക​ള്‍ അ​ഭി​ഷേ​ക് ഗു​പ്ത​യ്ക്ക് നേ​രേ വെ​ടി​യു​തി​ര്‍​ത്ത​ത്.
അ​ഭി​ഷേ​കു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​