ബംഗാളിൽ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവം; ഒരാൾ കൂടി പിടിയിൽ, പ്രതി അറസ്റ്റിലായത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

New Update
G

ഡൽഹി: ബംഗാളിലെ ദുർഗപൂരിൽ മെഡിക്കൽ വിദ്യാർഥി ബലാൽസംഘത്തിനിരയായ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഇതോടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവിൽ പോയ രണ്ട് പ്രതികളെ പിടികൂടിയത്. 

ബിരാജി സ്വദേശി ഷെയഖ് നസീറുദ്ധീൻ അബു ബൗരി,ഫിർദൗസ് ശൈഖ്, റിയാസുദ്ധീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്ന് ദുർഗാപൂർ ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക്. പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തും.

അതേസമയം മമത ബാനർജിയുടെ വിവാദ പരാമഷത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മമതയുടെ പ്രതികരണം അപലപനീയമാണെന്ന് അതിജീവിതയുടെ പിതാവ് വിമർശിച്ചു. 

എട്ടിനും 9നും ഇടക്കാണ് മകൾ പുറത്തിറങ്ങിയതെന്നും 12.30നാണ് മകൾ പുറത്തിറങ്ങിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിൽ ആണെന്നും പിതാവ് ചോദ്യം ഉന്നയിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും തൃണമൂൽ കോൺഗ്രസ് സർക്കാർ പിന്മാറണമെന്നും വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Advertisment