/sathyam/media/media_files/2025/10/29/1000321023-2025-10-29-18-09-10.jpg)
ബാംഗ്ലൂർ : കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിക്കമഗളൂരു നഗരത്തിലെ ആൽദൂർ ഹോബ്ലിയിലെ മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ആദിത്യയാണ് ലൈംഗികാതിക്രമത്തിന് പിടിയിലായത്.
പ്രദേശവാസികൾ ഇയാളെ വളഞ്ഞിട്ട് മർദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പരിചയക്കാരുടെയും, സഹപ്രവർത്തകരുടെയും ഭാര്യമാർക്ക് അടക്കം ഇയാൾ അശ്ലീല സന്ദേശങ്ങളയച്ചതായി ചിക്കമഗളൂരു സിറ്റി പൊലീസ് പറഞ്ഞു. ജയനഗറിൽ നിന്നുള്ള ഒരു യുവതിയുടെ പരാതിയിലാണ് ആദിത്യയെ പൊലീസ് പിടികൂടിയത്.
ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. തന്‍റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് എടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ട്. തനിക്കെതിരെ ഇയാൾ വധഭീഷണി മുഴക്കിയെന്നും യുവതി ആരോപിച്ചു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75(2), 78, ഐടി ആക്ടിലെ സെക്ഷൻ 67, 67(എ), സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവയടക്കമുള്ള വകുപ്പുകൾ ഇയാൾക്ക് മുകളിൽ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം നടക്കുകയാണെന്നും ചിക്കമഗളൂരു സിറ്റി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us