ഡിന്നറിന് വിളിച്ചു വരുത്തി മകനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും. ഇരുവരുടേയും ബന്ധത്തെ എതിർത്തതിലുള്ള വൈരാ​ഗ്യമെന്ന് പോലീസ്. സംഭവം ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ

New Update
G

ഡൽഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹത്തില്‍ നിന്നും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. അമ്മയുടെയും കാമുകന്റെയും ബന്ധത്തെ എതിര്‍ത്തതിന് 23കാരനായ മകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. 

Advertisment

പ്രദീപ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 26 ന് കാണ്‍പൂര്‍-ഇറ്റാവ ഹൈവേയില്‍ ഒരു കാറിനുള്ളില്‍ വെച്ചാണ് സംഭവം നടന്നത്. കൃത്യം നടത്തിയ അമ്മ മായങ്കയുടെയും കാമുകന്‍ ഇഷു കത്യാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് 23കാരന്റെ പിതാവിന്റെ മരണശേഷം മായങ്ക്, ഇഷു കത്യാര്‍ എന്ന യുവാവുമായി അടുത്തിലായി. ഇത് മകന്‍ പ്രദീപ് ശര്‍മ്മ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും മകനില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കാന്‍ പോകുകയും, പ്രദീപ് ജോലി ആവശ്യങ്ങള്‍ക്കായി ആന്ധ്രാപ്രദേശിലേക്കും മാറി.

എന്നാല്‍ തുടര്‍ന്നും ഇരുവരുടെയും ബന്ധത്തെ പ്രദീപ് ശക്തമായി എതിര്‍ത്തതോടെ ദമ്പതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രദീപിന്റെ മരണശേഷം പണമുണ്ടാക്കാന്‍ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ നിരവധി ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.

ദീപാവലി അവധിക്ക് പ്രദീപ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, ഒക്ടോബര്‍ 26 ന് മായങ്കും ഋഷിയും ചേര്‍ന്ന് പ്രദീപിനെ അത്താഴത്തിന് പുറത്തേക്ക് ക്ഷണിക്കുകയും കാറില്‍ വെച്ച് ചുറ്റിക കൊണ്ട് പ്രദീപിന്റെ തലയില്‍ ആവര്‍ത്തിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

തുടര്‍ന്ന് പ്രതികള്‍ കാണ്‍പൂര്‍-ഇറ്റാവ ഹൈവേയിലെ ബല്‍ഹരാമു ഗ്രാമത്തിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയും മരണം റോഡ് അപകടമാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കുറ്റം തെളിയുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും വാഗണര്‍ കാറും പോലീസ് കണ്ടെടുത്തു. പ്രതികള്‍ കസ്റ്റഡിയിലാണ്.

Advertisment