ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പ്രഫസർ നാല് വർഷത്തിന് ശേഷം പിടിയിൽ. വഴിത്തിരിവായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്

New Update
2746965-prof

ചണ്ഡീഗഢ്: നാലുവർഷം മുമ്പ് ദീപാവലി ദിനത്തിൽ ഭാര്യ സീമ ഗോയലിനെ (60) കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂനിവേഴ്സിറ്റി പ്രഫസർ ഗോയലിനെ പൊലീസ് അറസ്റ്റുചെയ്തു. മതിയായ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനാൽ ബ്രെയിൻ മാപ്പിങ് അടക്കമുള്ള ഫോറൻസിക് പരിശോധനകൾ നടത്തിയ ശേഷമാണ് നടപടി.

Advertisment

2021 നവംബർ 4-ന് ഔദ്യോഗിക വസതിയിൽ കഴുത്തുഞെരിച്ച് സീമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൈകാലുകൾ കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തോട് ചേർന്ന് മോഷണശ്രമമോ ബലപ്രവേശനമോ നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

വിരലടയാളങ്ങളും ഡി.എൻ.എ തെളിവുകളും ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ പ്രഫസറുടെ പെരുമാറ്റമാണ് സംശയങ്ങൾക്ക് വഴിയൊരുക്കിയത്. ഭാര്യയെ അബോധാവസ്ഥയിൽ കണ്ടിട്ടും ഉടൻ ആശുപത്രിയിലേക്കോ പൊലീസിലേക്കോ വിവരം നൽകാത്തതും പൊലീസിന് സംശയം ജനിപ്പിച്ചു.

കൊലപാതകത്തിന് ഒരു ദിവസം മുമ്പ് മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് മകളുടെ മൊഴി. പോളിഗ്രാഫ് പരീക്ഷണവും പിതാവിനോടുള്ള സംശയം ശക്തമാക്കി.

ശിക്ഷിക്കപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ പ്രഫസറിനെ സസ്‌പെൻഡ് ചെയ്യുമെന്ന് പഞ്ചാബ് യൂനിവേഴ്സിറ്റി വ്യക്തമാക്കി.

Advertisment