ബ്രെഡ് പാക്കറ്റില്‍ കൊക്കെയ്ൻ ഒളിപ്പിച്ച് കടത്ത്; 1.20 കോടി രൂപയുടെ ലഹരിമരുന്നുമായി നൈജീരിയന്‍ യുവതി ബംഗളൂരുവില്‍ അറസ്റ്റില്‍, വ്യാപക ലഹരി ശൃംഖല വെളിപ്പെടുത്തി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
kc birdfeaver

ബംഗളൂരു: ബ്രെഡ് പാക്കറ്റുകൾക്കിടയിൽ കൊക്കെയ്ൻ ഒളിപ്പിച്ച് കടത്തിയ നൈജീരിയൻ യുവതിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

മുംബൈയിൽ നിന്ന് എത്തിയ ഒലാജിഡെ എസ്തർ ഇയാനുവോളുവ (29) എന്ന യുവതിയുടെ ബാഗിൽ നിന്ന് ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തു. 

ലഹരിമരുന്ന് വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വർത്തൂർ പൊലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Advertisment