നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും അടക്കം ആറ് പേരെ അറസ്‌റ്റ് ചെയ്‌തു

New Update
maharashtra-priest-arrest

മുംബൈ: മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും അടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു. നാഗ്പൂർ മിഷനിലെ ഫാദറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ജെ.എൽ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ആണ് അറസ്‌റ്റ് ചെയ്‌തത്.

Advertisment

നാഗ്‌പുരിലെ ഷിംഗോഡിയിൽ ക്രിസ്മ‌സ് – ന്യൂ ഇയർ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു അറസ്‌റ്റ്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്‌റ്റ് എന്നാണ് സൂചന. 6 വർഷമായി ഫാദർ സുധീർ ഇവിടെ ശുശ്രുഷ ചെയ്യുകയാണ്. ഇവരുടെ മോചനത്തിനായുള്ള നടപടികൾ സിഎസ്ഐ സഭാ ആരംഭിച്ചു.

അറസ്റ്റ് രേഖപ്പെടുത്തി കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകാൻ സിഎസ്ഐ സഭാ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഇത്തരം തെറ്റായ നടപടികളെ വീക്ഷിക്കുന്നുണ്ടെന്നും ഗവൺമെൻറ് ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്നും ബിഷപ്പ്സ് കൗൺസിൽ ആവശ്യപ്പെട്ടു.

Advertisment