/sathyam/media/media_files/2026/01/08/gang-rape-2026-01-08-14-51-25.jpg)
ഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ 14 വയസുകാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാൽത്സം​ഗം ചെയ്ത കേസിൽ യൂട്യൂബർ ശിവ്ഭരൺ യാദവിനെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച്ച രാത്രി 10 മണിയോടെ ഒരു മഹേന്ദ്ര സ്കോർപിയോ കാറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
റെയിൽവേ ട്രാക്കിനോട് ചേർന്ന് ആളില്ലാത്ത പ്രദേശത്ത് കാർ നിർത്തിയ ശേഷം ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും ചേർന്ന് പീഡിപ്പിച്ചു. പിന്നീട് അവശയായ പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു.
പെൺകുട്ടി 7-ാം ക്ലാസിൽ പഠനം പകുതി വഴിയിൽ നിർത്തിയിരുന്നു എന്നും പൊലീസ് പറഞ്ഞു. മൗര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്കോർപിയെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്കൽ പൊലീസ് കേസ് മൂടിവയ്ക്കാൻ ശ്രമിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചു വച്ചതായും, കോടതിയിൽ മൊഴി നൽകുന്നതു വരെ പെൺകുട്ടിയെ വീട്ടിലേയ്ക്ക് വരാൽ സമ്മതിച്ചില്ലെന്നും അവർ പറഞ്ഞു.
കേസിൽ തിരിമറി നടത്താൽ ശ്രമിച്ചതിന് പൊലീസ് കമ്മീഷണർ രഘുബിർ ലാൽ ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് ചന്ദ്ര ത്രിപാഠിയെ നീക്കം ചെയ്തു, എസ്എച്ച്ഒ വിക്രം സിങിനെ സസ്പെൻഡും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us