ഛത്തീസ്ഗഡിൽ കൂട്ടബലാത്സംഗത്തിനിരയായി 19കാരി. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ 5 പ്രതികൾ. രണ്ട് പേർ കസ്റ്റഡിയിൽ, മൂന്നുപേർക്കായി തിരച്ചിൽ

New Update
G

ഡൽഹി: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായി 19കാരി. പ്രതികളായ 5 പേരിൽ ഡയൽ 112 പൊലീസ് അടിയന്തര സേവന വാഹനത്തിന്റെ ഡ്രൈവറും ഉൾപ്പെടുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ജനുവരി 8-നു രാത്രി ബാങ്കിമോംഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികളിലൊരാൾ യുവതിയെ ഫോണിൽ വിളിച്ചുവരുത്തിയതിനെ തുടർന്ന്, ബാങ്കിമോംഗ്രയിലെ ഒരു ഉപേക്ഷിച്ച വീട്ടിലേക്ക് കൊണ്ടുപോയി ഡ്രൈവറടക്കം അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും യുവതിയെ അബോധാവസ്ഥയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസിൽ പരാതി നൽകി.

കേസ് ആദ്യം സീറോ എഫ്‌ഐആറായി രജിസ്റ്റർ ചെയ്ത് പിന്നീട് ബാങ്കിമോംഗ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡയൽ 112 സേവനത്തിന്റെ സ്വകാര്യ ഡ്രൈവറടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മറ്റു മൂന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കോർബ പൊലീസ് അറിയിച്ചു.

Advertisment