ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ, കേസിൽ നിർണായകമായത് ഡിഎൻഎ പരിശോധനാ ഫലം

New Update
kerala police vehicle1

മുംബൈ: മുംബൈയിൽ കേൾവി-സംസാര ശേഷിയില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സ്വന്തം പിതാവ് അറസ്റ്റിലായി. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. 

Advertisment

2025 സെപ്റ്റംബറിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. പീഡനവിവരം ചോദ്യം ചെയ്ത പോലീസിനോട് പിതാവ് ആദ്യം കുറ്റം നിഷേധിക്കുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. 

എന്നാൽ കൗൺസിലിംഗിന് ശേഷം യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കൗമാരക്കാരൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ പരിശോധനയിൽ ഇവർ നിരപരാധികളാണെന്ന് തെളിഞ്ഞു. 

ഇതോടെ പിതാവ് ഉൾപ്പെടെ സംശയമുള്ള 17 പേരുടെ രക്തസാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ പരിശോധനയിൽ പിതാവാണ് കുഞ്ഞിന്റെ അച്ഛനെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Advertisment