New Update
/sathyam/media/media_files/2026/02/17/1200-675-26062116-thumbnail-16x9-drugs-siezed-aspera-2026-02-17-20-40-23.jpg)
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് സമീപം നടത്തിയ വൻ ലഹരിവേട്ടയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയൻ സ്പീഡ് ബോട്ട് പിടികൂടി.
Advertisment
ഏകദേശം 203 കിലോ മെത്താംഫെറ്റാമിൻ പിടിച്ചെടുത്തതായാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇറാൻ പൗരന്മാരെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും ചേർന്ന് കസ്റ്റഡിയിലെടുത്തു.
ഇറാനിലെ ചാബഹാർ സ്വദേശികളായ അബ്ദുൽ മജീദ് ഇസ്മായിൽ, അബ്ദുൽ സത്താർ ഖാദർബക്ഷ് എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 16-ന് അർധരാത്രി നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവർ വലയിലായത്.
ഇറാനിലെ 'ഹാജി ഫിദ' എന്ന ലഹരിക്കടത്തുകാരൻ അയച്ച മയക്കുമരുന്ന് പകുതി കടലിൽ വെച്ച് ഇന്ത്യൻ ബോട്ടിന് കൈമാറാനും അവിടെ നിന്ന് പഞ്ചാബിലേക്ക് എത്തിക്കാനുമായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us