13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 54-കാരൻ പിടിയിൽ; പ്രതിയെ കൈയ്യോടെ പിടികൂടി പെൺകുട്ടിയുടെ അമ്മ

ദീപക് പാണ്ഡവ് (54) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ബമന്‍ബാരി പോലീസ് ഔട്ട്പോസ്റ്റ് പരിധിയിലാണ് സംഭവം നടന്നത്.

New Update
Untitled

ഡിബ്രുഗഡ്: അസമിലെ ഡിബ്രുഗഡ് ജില്ലയിലുള്ള മോറാനില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 54-കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മ പ്രതിയെ കൈയ്യോടെ പിടികൂടി നാട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Advertisment

ദീപക് പാണ്ഡവ് (54) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ബമന്‍ബാരി പോലീസ് ഔട്ട്പോസ്റ്റ് പരിധിയിലാണ് സംഭവം നടന്നത്.


പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം നോക്കി വെള്ളം ചോദിക്കാനെന്ന വ്യാജേനയാണ് ദീപക് പാണ്ഡവ് അകത്തുകയറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഈ സമയം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അമ്മ ബഹളം വെച്ച് അയല്‍ക്കാരെ വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെക്കുകയും മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറുകയും ചെയ്തു.


പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. നിലവില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമമായതിനാല്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കണമെന്നും നാട്ടുകാരും പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടു.

Advertisment