/sathyam/media/media_files/2026/02/26/crime-6-2026-02-26-18-23-24.jpg)
ബെൽഗാം: കർണാടകയിലെ ബെൽഗാം ജില്ലയിൽ എട്ടു ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ഹിരനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൽമേഷിന്റെ ഭാര്യ കസ്തൂരി കോട്ടി, മകൻ കിരൺ കോട്ടി, കസ്തൂരിയുടെ സഹോദരൻ മല്ലേഷ്, സുഹൃത്ത് മുദുകപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുൻപ് മകളുടെ വിവാഹത്തിനായി കസ്തൂരി തന്റെ സഹോദരൻ മല്ലേഷിൽ നിന്ന് എട്ടു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൽമേഷിന്റെ മൂന്ന് ഏക്കർ ഭൂമി പണയം വെച്ചാണ് ഈ തുക കൈപ്പറ്റിയത്.
എന്നാൽ ഭൂമി കൈമാറാനോ പണം തിരിച്ചുനൽകാനോ കൽമേഷ് തയ്യാറാവാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൽമേഷിനെ വകവരുത്തി സ്വത്ത് സ്വന്തം പേരിലാക്കാനും അത് വിറ്റ് കടം വീട്ടാനുമായിരുന്നു ഇവരുടെ പദ്ധതി.
മല്ലേഷ് കൽമേഷിനെ ഒരു പാർട്ടിക്ക് ക്ഷണിക്കുകയും കൃഷിയിടത്തിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് വരുത്തിതീർക്കാൻ മൃതദേഹം മറ്റൊരു കൃഷിയിടത്തിലേയ്ക്ക് മാറ്റിയിടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us