/sathyam/media/media_files/CyG1Cv8Au4aR3Hx0AvUO.jpg)
ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ മൊബൈൽ സ്റ്റോർ ജീവനക്കാരനെ തടഞ്ഞുനിർത്തി 15 ലക്ഷം രൂപയും 30 ലക്ഷം രൂപ വിലമതിക്കുന്ന 22 മൊബൈൽ ഫോണുകളും കവർന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്ന ജമ്മു സ്വദേശികളായ സംഘമാണ് പിടിയിലായത്.
ബസ്സിറങ്ങിയ ജീവനക്കാരൻ രമേശ് ചാന്തിനെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞുനിർത്തിയ ശേഷം, സംഘത്തിലെ സ്ത്രീകൾ ഇയാൾ തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി ശ്രദ്ധ തിരിക്കുകയായിരുന്നു.
ഈ തക്കം നോക്കി മറ്റ് പ്രതികൾ പണവും ഫോണുമായി കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് പ്രതികളെ ചണ്ഡീഗഡിൽ നിന്നും ഉദംപൂരിൽ നിന്നും പോലീസ് പിടികൂടി.
കവർച്ച ചെയ്ത മുഴുവൻ പണവും ഫോണുകളും പോലീസ് കണ്ടെടുത്തു. സംഭവത്തിന്റെ സൂത്രധാരനായ പർവേസിനായി തിരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us