New Update
/sathyam/media/media_files/fYfda2ZIHbpFD2BtoFXm.webp)
മുംബൈ: മഹാരാഷ്ട്രയിലെ നാസികിൽ ജയിലിൽനിന്ന് ഇറങ്ങിയ ഗുണ്ടാനേവിന് വൻ സ്വീകരണം നൽകിയ വിഡിയോ പുറത്തുവന്നതോടെ, ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കി പൊലീസ്.
Advertisment
സംസ്ഥാനത്തെ ഗുണ്ടാനിയമ പ്രകാരം ജയിലിലടച്ച ഹർഷാദ് പതങ്കർ ഈ മാസം 23നാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പിന്നാലെ ഇയാളുടെ അനുയായികൾ ചേർന്ന് നടത്തിയ റാലിയുടെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി.
ബെതേൽനഗർ മുതൽ അംബേദ്കർ ചൗക് വരെ നടന്ന റാലിയിൽ, പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ പതങ്കറിന്റെ കാറിനെ പിന്തുടരുന്നത് വിഡിയോയിൽ വ്യക്തമാണ്. കാറിന്റെ സൺറൂഫിലൂടെ പിന്നിൽ വരുന്നവരെ പതങ്കർ കൈവീശി കാണിക്കുന്നുണ്ട്.
വിഡിയോ റീൽസായി പുറത്ത് വന്നതോടെ സംഭവം വിവാദമാവുകയും, അനധികൃതമായി റാലി നടത്തി പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. വധശ്രമം, മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പതങ്കർ പ്രതിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us