Advertisment

സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചു വരുത്തി കുത്തികൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആക്രമണം നോക്കിനിന്ന് ദൃശ്യങ്ങൾ പകർത്തി മറ്റ് സഹപ്രവർത്തകരും ! കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തര്‍ക്കം. സംഭവം പൂനെയിൽ

New Update
D

മുംബൈ: പൂനെയിൽ സഹപ്രവർത്തകയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. ഒരു മൾട്ടിനാഷണൽ കമ്പനിയിലെ കോൾസെന്ററിലെ ജീവനക്കാരിയായ ശുഭദ (28)യാണ് കൊല്ലപ്പെട്ടത്. 

Advertisment

സംഭവത്തിൽ 30 കാരനായ കൃഷ്ണ സത്യനാരായണ കനോജയാണ് അറസ്റ്റിലായത്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.


യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സത്യനാരായണ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.


മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.  യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് കിടന്നപ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല.

യുവാവ് കത്തിതാഴെയെറിഞ്ഞ ശേഷമാണ് കാഴ്ചക്കാരായി നിന്നവര്‍ അയാളെ പിടികൂടിയത്. രക്തംവാര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Advertisment