2023ൽ ഷാരൂഖിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മറ്റൊരു മോഷണത്തിന് പിന്നാലെ പിടിയിൽ

ചോദ്യം ചെയ്യലില്‍, 2023 മാര്‍ച്ചില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ  വീട്ടില്‍ അതിക്രമിച്ചു കയറിയതായി കുശ്വാഹ വെളിപ്പെടുത്തി.

New Update
Shah Rukh

മുംബൈ:  2023ല്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ 21കാരന്‍ ഗുജറാത്തിലെ ബറൂച്ചില്‍ അറസ്റ്റില്‍. ഒരു സൈനിക ഉദ്യോഗസ്ഥന്റെ വസതിയില്‍ മോഷണം നടത്തിയതിനാണ് ഇയാളെ പിടികൂടിയത്.

Advertisment

നാല് ദിവസം മുമ്പ് സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച് കയറി 2.74 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ, വെള്ളി വസ്തുക്കള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഗുജറാത്ത് പോലീസ് രാം സ്വരൂപ് കുശ്വാഹയെയും മിന്‍ഹാജ് സിന്ധയെയും അറസ്റ്റ് ചെയ്തത്


ചോദ്യം ചെയ്യലില്‍, 2023 മാര്‍ച്ചില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ  വീട്ടില്‍ അതിക്രമിച്ചു കയറിയതായി കുശ്വാഹ വെളിപ്പെടുത്തി.

നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും പിടികൂടി, അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കുശ്വാഹയ്ക്കും സിന്ധയ്ക്കും മോഷണ ചരിത്രമുണ്ടെന്ന് പോലീസ് പറഞ്ഞു. ബറൂച്ചില്‍ മാത്രം ഇവര്‍ക്കെതിരെ മൂന്ന് മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Advertisment