യുപിയില്‍ യുവതി ഭര്‍ത്താവിനെ വീടിൻ്റെ ടെറസില്‍ നിന്നും തള്ളിയിട്ട് കൊന്നു. കൊലപാതകത്തിന് പിന്നിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമെന്ന് പോലീസ്. ഭർത്താവ് സ്വയം താ‍ഴേയ്ക്ക് ചാടിയതാണെന്ന് വാദിച്ച് യുവതിയും

New Update
d

ഡൽഹി: ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ വീടിൻ്റെ ടെറസില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. 40കാരനായ ദില്‍ശാദാണ് കൊല്ലപ്പെട്ടത്. 

Advertisment

ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് യുവതി ഭര്‍ത്താവിനെ താ‍ഴേയ്ക്ക് തള്ളിയിട്ടത്. ദില്‍ഷാദ് സ്വയം താ‍ഴേയ്ക്ക് ചാടിയതാണെന്നാണ് യുവതിയുടെ വാദം.


ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശിൽ നടന്ന ഒരു വഴക്കിനിടെ ഭാര്യ 40 വയസ്സുള്ള ഒരു ഭർത്താവിനെ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതായി അധികൃതർ പറഞ്ഞു. 


ദിൽഷാദ് വീട്ടിലെത്തി ഭാര്യ ഷാനോയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് യുവതി ദില്‍ഷാദിനെ ടെറസില്‍ നിന്ന് തള്ളിയിട്ടത്.

താ‍ഴെ വീണ ദില്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ക‍ഴിഞ്ഞില്ല. ദില്‍ഷാദിൻ്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷാനോയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.