കോളേജിലെ ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് പ്രിൻസിപ്പൽ. ഗവേഷണത്തിന്റെ ഭാഗമെന്ന് പ്രിൻസിപ്പലിന്റെ വിശദീകരണം. വിചിത്ര സംഭവം ഡൽഹിയിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
X

ഡൽഹി: കോളേജിലെ ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് കോളേജ് പ്രിൻസിപ്പൽ. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് വിചിത്രമായ സംഭവം നടന്നത്. 

Advertisment

സംഭവത്തിൽ പ്രിൻസിപ്പലിനോട് വിശദീകരണം ചോദിച്ചപ്പോൾ ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം തേച്ചത് എന്നാണ് അറിയിച്ചത്.


കോളേജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. 


കോളേജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പാളിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് ചാണകം തേയ്‌ക്കൽ എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.