/sathyam/media/media_files/2025/06/11/5XDE8ZjulmErT72uaRAO.jpg)
ബം​ഗളൂരു: കർണാടകയിലെ ഹസൻ ജില്ലയിൽ ഭക്ഷണത്തിൽ ഉറക്കഗുളികയിൽ വിഷം കലർത്തി കുടുംബത്തെയും ഭർതൃവീട്ടുകാരെയും കൊലപ്പെടുത്താൻ ശ്രമിച്ച 33 കാരിയായ യുവതി അറസ്റ്റിൽ.
തന്‍റെ വിവാഹേതര ബന്ധം തുടരാനാണ് പ്രതിയായ ചൈത്ര ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത്. കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് യുവതി മക്കളുടെ അടക്കം ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തിയത്.
എന്നാൽ ഇത് ഭർത്താവ് കണ്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറിയ വിഷയങ്ങൾക്ക് പോലും ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകുന്നത് പതിവായിരുന്നു. ഇത് മൂലമാണ് ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ഈ സമയത്ത്, ചൈത്രയ്ക്ക് പുനീത് എന്നൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭർത്താവ് സംഭവം ഭർതൃവീട്ടുകാരെ അറിയിച്ചു. തുടർന്ന് അവർ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ആ ബന്ധം ഉപേക്ഷിച്ച ചൈത്ര പിന്നീടാണ് ശിവുമായുള്ള ബന്ധം ആരംഭിച്ചത്.
തന്റെ പുതിയ ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിയുമെന്ന് ഭയന്നാണ് കുടുംബത്തെ കൊല്ലാൻ അവർ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 11 വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us