ഒരു കുടുംബത്തിന് 1.75 കോടി രൂപ: ഗുജറാത്തിൽ ഡങ്കി റൂട്ട് ഇമിഗ്രേഷൻ റാക്കറ്റിലെ ഒരാൾ അറസ്റ്റിൽ

യാത്രക്കാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് വിദേശത്തേക്ക് അയച്ചിരുന്നത്.

New Update
Untitledtrmpp

ഡല്‍ഹി: 'മനുഷ്യക്കടത്ത്' കേസുമായി ബന്ധപ്പെട്ട്, 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം ബോബി പട്ടേല്‍ എന്നറിയപ്പെടുന്ന ഭരത്കുമാര്‍ രാംഭായ് പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

Advertisment

ഇന്ത്യന്‍ പൗരന്മാരെ വ്യാജ രേഖകള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി അയയ്ക്കുന്നതില്‍ പട്ടേലിന്റെ പങ്കാളിത്തം കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.


പട്ടേലും കൂട്ടാളികളും ഒരു യാത്രക്കാരനില്‍ നിന്ന് 60-75 ലക്ഷം രൂപ, ദമ്പതികളില്‍ നിന്ന് 1-1.25 കോടി രൂപ, കുട്ടികളുള്ള കുടുംബങ്ങളില്‍ നിന്ന് 1.25-1.75 കോടി രൂപ വരെ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.


യാത്രക്കാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് വിദേശത്തേക്ക് അയച്ചിരുന്നത്.

2015 മുതല്‍ പട്ടേലും മറ്റ് പ്രതികളും ഇന്ത്യന്‍ പൗരന്മാരെ നിയമവിരുദ്ധമായി വിദേശത്തേക്ക് അയച്ചതായി അഹമ്മദാബാദിലെ ഷോല ഹൈക്കോടതി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 

ഗുജറാത്ത്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പട്ടേലിനെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ നിലവിലുണ്ട്. കേസുമായി ബന്ധപ്പെട്ട് കുറഞ്ഞത് 7 കോടി രൂപയുടെ വരുമാനം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു.

Advertisment