മൂന്ന് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ 27കാരിയായ അമ്മ അറസ്റ്റില്‍, സംഭവം മുംബൈയില്‍

New Update
G

മുംബൈ: താനെയിലെ അസ്‌നോലി ഗ്രാമത്തില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നു മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. 27കാരിയായ യുവതിയാണ് കൃത്യം നടത്തിയത്. 

Advertisment

അഞ്ച്, എട്ട്, പത്ത് വയസുള്ള കുട്ടികളാണ് മരിച്ചത്.യുവതി കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കിയാണ് കൃത്യം നടത്തിയത്.


ഭക്ഷണം കഴിച്ചതോടെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.തുടര്‍ന്ന് കുട്ടികളെ ജൂലൈ 24ന് മുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ മൂന്നു പേരില്‍ ഒരാള്‍ ആദ്യം മരിച്ചു.


മറ്റു രണ്ടു കുട്ടികള്‍ ജൂലൈ 25ന് നാസിക്കിലെ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇന്ന് 27കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവിന്റെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ എന്നും പ്രശ്‌നങ്ങളായിരുന്നു.ഇതേ തുടര്‍ന്ന് യുവതി തനിച്ചായിരുന്നു താമസം. മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതോടെയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Advertisment