രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന് സം​ശ​യം; രാ​ജ​സ്ഥാ​നി​ൽ ഡി.ആർ.ഡി.ഒ ​ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ

New Update
G

ജ​യ്പു​ർ: പാ​ക് ചാ​ര​വൃ​ത്തി സം​ശ​യി​ച്ച് രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഡി.​ആ​ർ.​ഡി.​ഒ) ​ഗ​സ്റ്റ് ഹൗ​സ് മാ​നേ​ജ​ർ മ​ഹേ​ന്ദ്ര​പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. 

Advertisment

രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ജ​യ്‌​സാ​ൽ​മീ​റി​ലെ പൊ​ക്റാ​ൻ ഫ​യ​റി​ങ് റേ​ഞ്ചി​ൽ ഡി.​ആ​ർ.​ഡി.​ഒ മി​സൈ​ലു​ക​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഗെ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന​ത്.

Advertisment