ചി​ത്ര​ദു​ർ​ഗ​യി​ൽ വി​ദ്യാ​ർ​ഥിനി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്ന സം​ഭ​വം; പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, കൊലപാതകത്തിന് പിന്നിൽ മറ്റൊരാളുമായുള്ള സൗഹൃദം

New Update
chethan200825

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ കൗ​മാ​ര​ക്കാ​രി​യു​ടെ പാ​തി ക​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

Advertisment

കൊ​ല്ല​പ്പെ​ട്ട ര​ണ്ടാം വ​ര്‍​ഷ ബി​എ വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്ത് ചേ​ത​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി മ​റ്റൊ​രാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി.


ന​ഗ്ന​മാ​ക്ക​പ്പെ​ട്ട ശ​രീ​രം പാ​തി ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.


ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ഓ​ഗ​സ്റ്റ് 14ന് ​ഹോ​സ്റ്റ​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​ദു​ര്‍​ഗ​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ണ്‍​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

Advertisment