/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. സ്കൂളിലെ ശുചിമുറിയിൽ വെച്ച് പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് 16 വയസ്സുള്ള സഹോദരൻ അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
ശിവമോഗയിലെ യദഗിരി സർക്കാർ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസുകാരി സ്കൂൾ ടോയ്ലറ്റിൽ പ്രസവിച്ചതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഏഴര മാസം ഗർഭിണിയായിരുന്നതിനാൽ പെൺകുട്ടി മാസം തികയാതെയാണ് പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കി.