/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ബിന്ദലിന്റെ സഹോദരന്‍ റാം കുമാര്‍ ബിന്ദലിനെ (81) അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ഏഴിന് ചികിത്സ തേടി യുവതി രാംകുമാര്‍ ബിന്ദലിന്റെ ആയുര്‍വേദ ക്ലിനിക്കില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ക്ലിനിക്കില്‍ വച്ച് 25കാരിയുടെ കൈകളില്‍ പിടിച്ച് ഞരമ്പുകളില്‍ അമര്‍ത്തുകയും ലൈംഗികാരോഗ്യത്തെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തുവെന്നാണ് പരാതി.
യുവതി എതിര്‍പ്പ് അറിയിച്ചിട്ടും, ബിന്ദല്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി നിലവിളിച്ചതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയ പൊലീസ് യുവതിയുടെ പരാതിയില്‍ രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു. യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു.