മഹാരാഷ്ട്രയിലെ താനെയിൽ 11 വയസുകാരി നേരിട്ടത് ക്രൂര ബലാത്സംഗം; അറസ്റ്റിലായ 6 പ്രതികളിൽ പ്രായപൂർത്തിയാകാത്ത 4 പേരും

New Update
G

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി. മുഖ്യപ്രതി അടക്കം ആറു പേരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്. പ്രതികളിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.

Advertisment

11 വയസ്സുകാരി അംബർനാഥ് ടൗണിൽ എത്തിയപ്പോൾ, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള ഒരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെ മറ്റ് പ്രതികൾ കാത്തിരിക്കുകയും, കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തന്നെ കൂട്ടിക്കൊണ്ടുപോയ മുഖ്യപ്രതി ഓട്ടോറിക്ഷയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ആക്രമണത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പിന്നീട് അവിടുന്ന് ഓടി രക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തുകയും, പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

Advertisment