ജലന്ധര്‍: അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്കെതിരായ നടപടിയില്‍ തീവ്രവാദി അര്‍ഷ് ദല്ലയുടെ അടുത്ത കൂട്ടാളി ലാവിഷിനെ അഹമ്മദാബാദില്‍ നിന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതി ലാവിഷിന് അര്‍ഷ് ദല്ല, ജിണ്ടി മഹിന്ദിപുരിയ (കൊല്ലപ്പെട്ട ഭീകരന്‍ തേജ മഹിന്ദിപുരിയുടെ സഹോദരന്‍) എന്നിവരുമായി ബന്ധമുണ്ടെന്നും പഞ്ചാബില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയിരുന്നതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഗുജറാത്ത് പോലീസിന്റെ സഹകരണത്തോടെ കൗണ്ടര്‍ ഇന്റലിജന്‍സ് ജലന്ധറും ഹോഷിയാര്‍പൂര്‍ പോലീസും ചേര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
അറസ്റ്റിലായ ലാവിഷിനെതിരെ കൊലപാതകം, മോചനദ്രവ്യം, പിടിച്ചുപറി, മറ്റ് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.