‘നിങ്ങൾ ചൈനക്കാരി, ഇന്ത്യൻ പാസ്പോർട്ട് അസാധു‘; അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചത്  18 മണിക്കൂർ. ചൈനീസ് അധികാരികളുടെ നടപടി വിവാദത്തിൽ

New Update
arunachal prema

​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​ണെ​ന്ന് പ​റ​ഞ്ഞ് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വ​ച്ചു. 

Advertisment

പാ​സ്പോ​ർ​ട്ടി​ൽ ജ​ന​ന​സ്ഥ​ല​മാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.

പ്രേ​മ തോം​ഗ്‌​ഡോ​ക്ക് എ​ന്ന യു​വ​തി​യാ​ണ് ല​ണ്ട​നി​ൽ നി​ന്ന് ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ട്രാ​ൻ​സി​റ്റ് സ​മ​യം മാ​ത്ര​മാ​ണ് യു​വ​തി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കി​ടെ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ട് അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൈ​നീ​സ് പൗ​ര​യാ​യ​തു​കൊ​ണ്ട് ചൈ​നീ​സ് പാ​സ്പോ​ർ​ട്ട് എ​ടു​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും പ്രേ​മ പ​റ​ഞ്ഞു.

Advertisment