തിരഞ്ഞെടുപ്പില്‍ ഒരിക്കലും അമിത ആത്മവിശ്വാസം പുലര്‍ത്തരുത്; വോട്ടെണ്ണല്‍ പഠിപ്പിച്ച പാഠത്തെക്കുറിച്ച് അരവിന്ദ് കെജ്‌രിവാള്‍; പ്രതികരണം ഹരിയാനയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍

ഹരിയാന തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും, ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍

New Update
kejriwal Untitledjo

ചണ്ഡീഗഡ്: ഹരിയാന തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും, ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിൽ ഒരിക്കലും അമിത ആത്മവിശ്വാസം പുലർത്തരുത് എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏറ്റവും വലിയ പാഠമെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Advertisment

"ഹരിയാനയിലെ ഫലം എന്താണെന്ന് നമുക്ക് നോക്കാം. തെരഞ്ഞെടുപ്പിൽ ഒരിക്കലും അമിത ആത്മവിശ്വാസം പുലർത്തരുത് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പാഠം"-ഡൽഹിയിൽ എഎപി മുനിസിപ്പൽ കൗൺസിലർമാരോട് കെജ്‌രിവാൾ പറഞ്ഞു.

കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കഴിയാത്തതിനെ തുടർന്ന്‌ എഎപി ഹരിയാനയിൽ സ്വതന്ത്രമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എഎപിയുടെ പിന്തുണയില്ലാതെ ഹരിയാനയിൽ സർക്കാർ രൂപീകരിക്കില്ലെന്നായിരുന്നു പ്രചാരണത്തിനിടെ കെജ്‌രിവാൾ അവകാശപ്പെട്ടത്.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായി കൗൺസിലർമാരോട് ജാഗ്രതയോടെ പ്രവർത്തിക്കാൻ അദ്ദേഹം നിര്‍ദ്ദേശിച്ചു.

Advertisment