ഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ജലവിതരണം തടസ്സപ്പെടുത്തുന്നതിനായി ഹരിയാന യമുനയിലെ വെള്ളത്തില്‍ 'വിഷം' കലര്‍ത്തുന്നുവെന്ന വാദത്തിന് തെളിവ് തേടി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധനാഴ്ച രാത്രി 8 മണിക്ക് മുമ്പ് മറുപടി സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടു.
വിവിധ വിധിന്യായങ്ങളും നിയമ വ്യവസ്ഥകളും ഉദ്ധരിച്ച് ദേശീയോദ്ഗ്രഥനത്തിനും പൊതു ഐക്യത്തിനും എതിരായ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് കെജ്രിവാളിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി
ഇത്തരം ആരോപണങ്ങള്‍ പ്രാദേശിക ഗ്രൂപ്പുകള്‍ക്കും അയല്‍ സംസ്ഥാനത്തെ താമസക്കാര്‍ക്കും ഇടയില്‍ ശത്രുത സൃഷ്ടിക്കുന്നതിനു കാരണമാകും. ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് വര്‍ദ്ധിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ജനുവരി 28-നകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഹരിയാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.