ഡല്‍ഹി: ഡല്‍ഹിയിലെ ജലവിതരണം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുകയാണെന്ന അവകാശവാദത്തില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് സമന്‍സ് അയച്ച് ഹരിയാന കോടതി. ഇതോടെ അരവിന്ദ് കെജ്രിവാള്‍ പുതിയ നിയമക്കുരുക്കിലായിരിക്കുകയാണ്.
ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ കെജ്രിവാളിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കെജ്രിവാളിന് നല്‍കിയ നോട്ടീസില്‍ പറയുന്നു
തന്റെ ആരോപണത്തിന് പിന്നിലെ കാരണം ഹാജരാക്കാനും ഹരിയാന സര്‍ക്കാര്‍ യമുന ജലത്തില്‍ വിഷം കലര്‍ത്തുകയാണെന്ന തന്റെ വാദങ്ങളെ കൂടുതല്‍ സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേജ്രിവാളിന്റെ അവകാശവാദത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തെളിവ് തേടിയിരുന്നു.