ഡല്‍ഹി: ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോയില്‍ പങ്കുചേര്‍ന്ന് സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ പിന്തുണയ്ക്കാനെത്തിയ അഖിലേഷ് യാദവിന് കെജ്രിവാള്‍ നന്ദി പറഞ്ഞു.
ഡല്‍ഹിയിലെ കിരാരി നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി അനില്‍ ഝയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ഇരുവരും. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കെജ്രിവാളും അഖിലേഷ് യാദവും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു
'ഫെബ്രുവരി 5 ന് തെറ്റായ ബട്ടണ്‍ അമര്‍ത്തി ബിജെപിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതം നരകമായിരിക്കും. കിരാരിയില്‍ റോഡ് ഷോയ്ക്കിടെ ആം ആദ്മി പാര്‍ട്ടി അനുയായികളുടെ ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'എന്റെ ഉറ്റ സുഹൃത്ത് അഖിലേഷ് ജി നിങ്ങളെ കാണാന്‍ യുപിയില്‍ നിന്ന് ഇവിടെ വന്നിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു,' കെജ്രിവാള്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്കെതിരെ ഒത്തുകളി നടത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പര ധാരണ നടക്കുന്നുണ്ടെന്നും നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ബിജെപി അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യം ബസ് ചാര്‍ജ് തുടങ്ങിയ എല്ലാ ക്ഷേമ പദ്ധതികളും നിര്‍ത്തലാക്കുമെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവും രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയെ മാത്രം പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് ജനങ്ങള്‍ക്കിടയിലെ ആവേശം എനിക്ക് നല്‍കുന്ന സൂചന
അവരുടെ ചൂല്‍ ചിഹ്നം ബിജെപിയുടെ അഴിമതി തുടച്ചുനീക്കുമെന്ന് അഖിലേഷ് യാദവ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.