/sathyam/media/media_files/pvSog04xemFfyozOjRF1.jpg)
ഡല്‍ഹി: കോണ്‍ഗ്രസുമായുള്ള എഎപിയുടെ സഖ്യം ശാശ്വതമല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ഒന്നിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി വിജയിക്കുമെന്നതിനാല്‍ ജൂണ്‍ 4 ന് ഒരു 'വലിയ സര്‍പ്രൈസ്' കാത്തിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
എഎപി കോണ്‍ഗ്രസുമായി സ്ഥിരമായ ബന്ധത്തിലല്ല. തല്‍ക്കാലം ബി.ജെ.പിയെ പരാജയപ്പെടുത്തുകയും നിലവിലെ ഭരണത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും അയല്‍സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയാണ്.
രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാനം. ബി.ജെ.പിയെ പരാജയപ്പെടുത്താനും ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താനും സഖ്യം ആവശ്യമായിടത്തെല്ലാം എഎപിയും കോണ്‍ഗ്രസും ഒന്നിച്ചു. പഞ്ചാബില്‍ ബിജെപിക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us