/sathyam/media/media_files/2025/09/25/aryan-khan-2025-09-25-19-45-40.jpg)
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരിസിനെതിരെ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ.
ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ സമീര്‍ വാങ്കഡെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് സമീര്‍ വാങ്കഡെയുടെ ആരോപണം.രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സീരീസ് സംപ്രേഷണം നിര്‍ത്തിവെയ്ക്കണമെന്നും പരാതിയില്‍ പറയുന്നു.
ആര്യന്‍ ഖാന് പുറമേ നെറ്റ്ഫ്‌ളിക്‌സ്, എക്‌സ് കോര്‍പ്പ്, ഗൂഗിള്‍ എല്‍എല്‍സി, മെറ്റ, ആര്‍പിജി ലൈഫ് സ്റ്റൈല്‍ മീഡിയ, ജോണ്‍ ഡൂസ് എന്നിവര്‍ക്കെതിരെയാണ് സമീര്‍ വാങ്കഡെയുടെ പരാതി.
ബാഡ്‌സ് ഓഫ് ബോളിവുഡ് വെബ് സീരിസ് മയക്കുമരുന്ന് വിരുദ്ധ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ നിയമ വിര്‍വഹണ സ്ഥാപനങ്ങളിന്മേലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമമെന്നും പരാതിയില്‍ പറയുന്നു.