ഡല്‍ഹി: ലഡാക്കിലെ ആര്യ വാലി ഗ്രാമത്തിലേക്ക് ഒരു പ്രത്യേക ആവശ്യത്തിനായി വിദേശ വനിതകള്‍ ധാരാളമായി വരുന്നു.
ബ്രോക്പ ഗോത്രത്തിലെ പുരുഷന്മാരില്‍ നിന്ന് ഗര്‍ഭം ധരിക്കാനും ആര്യന്‍ വംശജരായ കുട്ടികളുണ്ടാകാനുള്ള ആഗ്രഹവുമാണ് ഇതിന് പിന്നില്‍.
ലഡാക്കിലെ ആര്യ വാലി ഗ്രാമം കാര്‍ഗിലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ്.
ബ്രോക്പ ഗോത്രക്കാര്‍ തങ്ങളെ മഹാനായ അലക്‌സാണ്ടറിന്റെ സൈന്യത്തിന്റെ പിന്‍ഗാമികളായാണ് കണക്കാക്കുന്നത്. തങ്ങള്‍ ശുദ്ധ ആര്യന്മാരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്
കരുത്തുറ്റ ശരീരഘടനയും ആര്യവംശജരുമായി കുട്ടികളെ തേടി ഈ ഗ്രാമത്തിലെത്തുന്ന വിദേശ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് പണം നല്‍കി ആവശ്യം നേടിയെടുക്കുന്നു.
ഇന്റര്‍നെറ്റിലെ പ്രചാരണത്തിന് ശേഷം ബ്രോക്പ ഗോത്രത്തിന്റെ പ്രശസ്തി അതിവേഗം വര്‍ദ്ധിച്ചു, അതിനാല്‍ വിദേശ സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചു
ചില വിദഗ്ദര്‍ ഇത് വെറും ഒരു കെട്ടുകഥ എന്നാണ് പറയുന്നത്. ഇവിടെയുള്ളവര്‍ ആര്യവംശജരാണെന്ന അവകാശവാദത്തിന് ശക്തമായ തെളിവുകളൊന്നും ഇല്ലെന്ന് അവര്‍ പറയുന്നു.
എന്തായാലും വിദേശ ആകര്‍ഷണത്തിന് കാരണമാകുന്ന ലഡാക്കിലെ പ്രശസ്തമായ ഗ്രാമമായി ആര്യ വാലി മാറിയിരിക്കുകയാണ്. ബ്രോക്പ ഗോത്രത്തിന്റെ കഥകളും നാടോടിക്കഥകളും ആര്യന്മാരാണെന്ന അവരുടെ അവകാശവാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്
തങ്ങളുടെ ഉയരവും ശരീരഘടനയും അലക്‌സാണ്ടറുടെ സൈന്യവുമായി പൊരുത്തപ്പെടുന്നതായാണ് ഗോത്രം വിശ്വസിക്കുന്നത്.
ലഡാക്കിലെ ഈ ഗ്രാമം വിദേശ സംസ്‌കാരത്തിന്റെയും പ്രാദേശിക ഗോത്ര പാരമ്പര്യങ്ങളുടെയും അത്ഭുതകരമായ സംഗമമാണ്.