വിഭജനത്തിന് മുസ്ലീങ്ങളല്ല, വീര്‍ സവര്‍ക്കറും മൗണ്ട് ബാറ്റണുമാണ് ഉത്തരവാദികള്‍. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാരണമാണ് വിഭജനം ഉണ്ടായത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ വസ്തുത നീക്കം ചെയ്തതിന് എന്‍സിആര്‍ടിയെ കുറ്റപ്പെടുത്തി അസദുദ്ദീൻ ഒവൈസി

'നാഥുറാം ഗോഡ്സെ എന്തിനാണ് മഹാത്മാഗാന്ധിയെ കൊന്നത്? അവര്‍ ഇതും പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തു' എന്ന് അസദുദ്ദീന്‍ ഒവൈസി പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഹൈദരാബാദ്: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പുതിയ എന്‍സിആര്‍ടി പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്.


Advertisment

എന്‍സിആര്‍ടി സിലബസ് മാറ്റിയതിന് ഭാരതീയ ജനതാ പാര്‍ട്ടിയെ ഒവൈസി വിമര്‍ശിച്ചു. വിഭജനത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പുതിയ പുസ്തകമെന്ന് ഒവൈസി പറയുന്നു.


മാധ്യമങ്ങളോട് സംസാരിക്കവെ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു, 'ബിജെപി എന്‍സിഇആര്‍ടിയുടെ സിലബസ് മാറ്റി. വിഭജനത്തിന് മുസ്ലീങ്ങളെയാണ് ഉത്തരവാദികളാക്കിയത്. വിഭജനത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല.'


വീര്‍ സവര്‍ക്കര്‍ ആദ്യമായി വിഭജന മുദ്രാവാക്യം ഉയര്‍ത്തി. വിഭജനത്തിന് മൗണ്ട് ബാറ്റണ്‍ ഉത്തരവാദിയാണ്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാരണമാണ് വിഭജനം ഉണ്ടായത്. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ വിഭജനത്തിന് ഉത്തരവാദികളായത്?


'നാഥുറാം ഗോഡ്സെ എന്തിനാണ് മഹാത്മാഗാന്ധിയെ കൊന്നത്? അവര്‍ ഇതും പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തു' എന്ന് അസദുദ്ദീന്‍ ഒവൈസി പറയുന്നു.

Advertisment