പാകിസ്ഥാൻ ഇന്ത്യയെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. പരാജയപ്പെട്ട രാഷ്ട്രമായ പാകിസ്ഥാനേക്കാൾ ശക്തമാണ് ഇന്ത്യ, എന്നും അങ്ങനെ തന്നെ തുടരുമെന്ന് ഒവൈസി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെനെതിരെ ശക്തമായ നടപടികള്‍ പരിഗണിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

New Update
Asaduddin Owaisi

ഡല്‍ഹി: പാകിസ്ഥാനെ പരാജയപ്പെട്ട രാഷ്ട്രം എന്ന് വിശേഷിപ്പിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ഇന്ത്യയെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisment

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെനെതിരെ ശക്തമായ നടപടികള്‍ പരിഗണിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 


'ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്തതിന്' പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.


'പരാജയപ്പെട്ട രാഷ്ട്രമായ പാകിസ്ഥാനേക്കാള്‍ ശക്തമാണ് ഇന്ത്യ, എന്നും അങ്ങനെ തന്നെ തുടരും. വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം ഉറപ്പാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ മറ്റ് അയല്‍ക്കാരുമായും അവര്‍ക്ക് നല്ല ബന്ധമില്ല. മോദി സര്‍ക്കാര്‍ കപ്പലുകളുടെയും വിമാനങ്ങളുടെയും നീക്കത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ശരിയാണ്, പക്ഷേ എഫ്എടിഎഫ് ഗ്രേ ലിസ്റ്റ് പോലെ കൂടുതല്‍ ശക്തമായ നടപടികള്‍ പരിഗണിക്കണമെന്നും ഒവൈസി പറഞ്ഞു.