/sathyam/media/media_files/6VOR4i3VqeskpwMZZfms.jpg)
ഗുവാഹത്തി : കനത്ത മഴയ്ക്കിടെ പിതാവിന്‍റെ സ്‌കൂട്ടറില്‍ നിന്ന് അഴുക്ക് ചാലിലേക്ക് വീണ എട്ടുവയസുകാരന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പാണ് കുട്ടി അഴുക്കു ചാലില്‍ വീണത്.
വ്യാഴാഴ്‌ച വൈകിട്ട് വീട്ടിലേക്ക് പിതാവിനൊപ്പം മടങ്ങും വഴിയാണ് കനത്ത മഴയ്ക്കിടെ അഭിനാഷ് അഴുക്കുചാലില്‍ വീണത്. കുട്ടിയുടെ കൈ താന്‍ വെള്ളത്തിന് മുകളില്‍ കണ്ടെന്നും എന്നാല്‍ പിടിക്കാനാകും മുമ്പ് അവന്‍ ആഴങ്ങളിലേക്ക് പോയെന്നും അവിനാഷിന്‍റെ പിതാവ് ഹിരാലാല്‍ പറഞ്ഞു.
അസമിലെ വെള്ളപ്പൊക്കത്തില്‍ 24 മണിക്കൂറിനിടെ ആറ് ജീവനുകള്‍ കൂടി നഷ്‌ടമായി. 23 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
ഗുവാഹത്തിയിലെ അനില്‍ നഗരക്, നബിന്‍ നഗര്‍, രുഗ്മിണി നഗര്‍ തുടങ്ങിയ മേഖലകള്‍ നാലാം ദിവസവും വെള്ളത്തിനടിയിലാണ്. മിക്കയിടങ്ങളിലും ബ്രഹ്മപുത്ര നദിയിലെ വെള്ളം അപകടഘട്ടത്തിന് മുകളിലാണ്.