ഓപറേഷന്‍ സിന്ദൂരിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായി. അശോക സര്‍വകലാശാല പ്രൊഫസര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹ്‌മൂദാബാദിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചു.

New Update
Supreme Court to hear arrested Ashoka University professor's plea tomorrow

ഡല്‍ഹി: ഓപറേഷന്‍ സിന്ദൂരിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായതിനെതിരെ അശോക സര്‍വകലാശാല പ്രൊഫസര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

Advertisment

അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി തീരുമാനിച്ചു. 


ഓപ്പറേഷന്‍ സിന്ദൂരില്‍ ദേശസ്‌നേഹപരമായ പ്രസ്താവന നടത്തിയതിനാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തതെന്ന് മഹ്‌മൂദാബാദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.


അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹ്‌മൂദാബാദിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചു.

അദ്ദേഹത്തിന്റെ അറസ്റ്റ് സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മതിയായ കാരണമില്ലാതെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്നും സിബല്‍ വാദിച്ചു.

 

Advertisment