അഷാറ മുബാറക സമ്മേളനത്തിനു ചെന്നൈയില്‍ തുടക്കമായി

New Update
Ashura Mubarak conference

ചെന്നൈ: ദാവൂദി ബോറ സമൂഹത്തിന്റെ അഷറ മുബാറക സമ്മേളനത്തിന് ചെന്നെയില്‍ തുടക്കമായി.  സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്ന ദാവൂദി ബോറ മുസ്ലീം സമൂഹത്തിന്റെ ആത്മീയനേതാവായ സയ്യിദ്ന മുഫദ്ദല്‍ സൈഫുദ്ദീന്  മുതിര്‍ന്ന നേതാക്കളും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരണമൊരുക്കി.

അഷറ മുബാറകയില്‍ തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് മന്ത്രിയും ചെന്നൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി (സിഎംഡിഎ) ചെയര്‍മാനുമായ ശേഖര്‍ ബാബുവും ലോക്സഭയിലെ ഡിഎംകെ ഡെപ്യൂട്ടി നേതവ് ദയാനിധി മാരനും പങ്കെടുത്തു.

മുഹറം മാസം 2 മുതല്‍ 10 വരെയുള്ള കാലഘട്ടമാണ് ആശാര മുബാറക. പ്രവാചകന്‍ മുഹമ്മദ് (സ), അദ്ദേഹത്തിന്റെ ചെറുമകന്‍ (ഇമാം ഹുസൈന്‍, കുടുംബം, നീതി, സത്യം, മാനവികത എന്നിവയുടെ സാര്‍വത്രിക മൂല്യങ്ങള്‍ക്കായുള്ള അവരുടെ ധീരമായ നിലപാട് എന്നിവയെ അനുസ്മരിക്കാന്‍ ഇത് സമര്‍പ്പിച്ചിരിക്കുന്നു. ദാവൂദി ബോറകള്‍ക്ക്, മുഹറം സഭകളില്‍ പങ്കെടുക്കുന്നത് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആത്മീയവും വിദ്യാഭ്യാസപരവുമായ യാത്രയാണ്.

ലോകമെമ്പാടുമുള്ള ഏകദേശം 43,000 ദാവൂദി ബോറ സമൂഹ അംഗങ്ങള്‍ നഗരത്തില്‍ ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ചെന്നൈയിലെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് കോര്‍ഡിനേറ്റര്‍ അലിയാസ്ഗര്‍ ഷാക്കിര്‍ പറഞ്ഞു.

Advertisment
Advertisment